മറ്റാരും ഇല്ലാത്ത നേരം കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണുമരിച്ചു, പേടിച്ചുപോയ പെണ്‍കുട്ടി പിന്നെ ചെയ്തത് ഇങ്ങനെ; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: കാമുകിയുടെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുമ്പള നെടുമാനാല്‍ തേക്കുനില്‍ക്കുന്നതില്‍ അജിതയുടെ മകന്‍ അനന്തു (16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അനന്തു മരിച്ചത്.

ഈ പെണ്‍കുട്ടിയുമായി അനന്തു പ്രണയത്തിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ ആളില്ലെന്ന് കാമുകി വിളിച്ചറിയിച്ചത് അനുസരിച്ചാണ് അനന്തു എത്തിയത്. വീട്ടിനുള്ളില്‍ കടന്ന് അര മണിക്കൂറിനകം അനന്തു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

പരിഭ്രമിച്ച പെണ്‍കുട്ടി തൊട്ടടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറെ വിവരമറിയിച്ചു. ഇരുവരും ചേര്‍ന്ന് വെള്ളം തളിച്ചിട്ടും കുലുക്കി വിളിച്ചിട്ടും അനന്തുവിന് ബോധം തെളിഞ്ഞില്ല. തുടര്‍ന്ന് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികന്റെ സഹായത്തോടെ അനന്തുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അനന്തു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയും പെണ്‍കുട്ടി സയന്‍സ് വിദ്യാര്‍ത്ഥിനിയുമാണ്.

error: This article already Published !!