കുട്ടികളിൽ സ്വാഭാവ ദൂഷ്യങ്ങളുണ്ടാകുന്ന വഴികൾ …. പരിഹാരം

Image by iqbal nuril anwar from Pixabay

കുട്ടികളിൽ സ്വാഭാവ ദൂഷ്യങ്ങളുണ്ടാകുന്ന വഴികൾ .. പരിഹാരം

വലിയ ശതമാനം രക്ഷിതാക്കളുടെയും ആശങ്കയാണ് കുട്ടികളിൽ ഉണ്ടാകുന്ന സ്വഭാവ ദൂഷ്യങ്ങൾ അമിതമായ വാശി കാണിക്കുന്നു,പറഞ്ഞാൽ അനുസരിക്കുന്നില്ല,മറ്റുള്ളവരോട് വളരെ മോശമായി പെരുമാറുന്നു ,അനുസരിക്കുന്നില്ല ,മറ്റൊരാൾക്ക് ഒന്നും നൽകുന്നത് ഇഷ്ടമല്ല ,അവരുടെ സാധനങ്ങൾ വെറുതെ പോലും എടുത്താൽ വലിയ വഴക്കും വാശിയും കാണിക്കുന്നു അങ്ങനെ പലതും.ഭൂരിഭാഗം രക്ഷിതാക്കൾക്കും ചെറുപ്പം മുതലേ കുട്ടികളിൽ വലിയ പ്രതീക്ഷകളാണ്,അവരെ കുറിച്ച് വലിയ വലിയ സ്വപ്നങ്ങൾ കണ്ടു വെക്കുന്നത് പതിവാണ് പയ്യനെ പയ്യനെ അവർ തങ്ങളുടെ പ്രതീക്ഷകൾക്കൊത്തു ജീവിക്കാത്തതു കാണുമ്പോൾ വലിയ നിരാശ്ശയും. പലരും വലിയ മാനസിക സഘർഷത്തിലേക്കു പോലും കൂപ്പു കുത്താറുണ്ട്. എന്തുകൊണ്ടാണ് തന്റെ കുട്ടി ഇങ്ങനെ ആയതു അവൻ എന്താണ് തന്റെ സ്വപ്‌നങ്ങൾ കാണാത്തതു എന്നൊക്കെ നൂറു സംശയങ്ങൾ പലരുടെയും മനസ്സിൽ ഉണ്ടാകാം.

ഇത്തരം സന്ദർഭത്തിൽ പല രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിൽ അടിപ്പെടുകയോ കുട്ടികളൊടു കലഹിക്കുകയോ ചെയ്യുകയോ ആണ് പതിവ് ഇവിടേ ഏറ്റവും ആദ്യം എനിക്ക് പറയാനുള്ളത് നിങ്ങളുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാരം ചുമന്നു നടക്കുന്ന അല്ലെങ്കിൽ നടക്കുവാനുള്ള ഒരു മൃഗമോ വാഹനമോ അല്ല കുട്ടികൾ നിങ്ങൾ അവരുടെ രെക്ഷിതാവാണ്‌ അതിനർത്ഥം പൂർണമായ അധികാരി എന്നല്ല നിങ്ങൾക്കൊരിക്കലും ഒരു ഡോക്യൂമെൻറ്സിലും ഓണർ എന്ന സ്ഥാനമില്ല എന്നത് ഓർത്തിരിക്കേണ്ടത് നല്ലതാണ് വായിക്കുമ്പോൾ അല്പം ബുദ്ധിമുട്ടുണ്ടാകാം എന്നാൽ യാഥാർത്യമിതാണ് .അതിനർത്ഥം കുട്ടികളിൽ നിങ്ങള്ക്ക് അവകാശം എല്ലാ എന്നല്ല എല്ലാത്തിനും പരിധികളുണ്ട് എന്ന ഓർമ്മപെടുത്താലാണ് ആദ്യം നൽകിയത് .ജീവിതത്തിൽ അങ്ങാണ് ആകു ഇങ്ങാനെ ആകു എന്ന് പറയുന്നത് എളുപ്പമാണ് എന്നെ പോലെ ജീവിക്കണം എന്ന് പറയാൻ നമുക്ക് എത്ര പേർക്ക് ധൈര്യം ഉണ്ട് അതിനർത്ഥം സമ്പത്തു ശേഖരിക്കുന്ന പ്രക്രീയ ചെയ്യുക എന്നതല്ല നിങ്ങളുടെ കുട്ടി പൂർണമായും മറ്റൊരു വ്യക്തിയാണ് എന്ന ബോധ്യത്തോടെ വേണം അവനെ വളർത്തിക്കൊണ്ടു വരാൻ അവനിലുള്ള കഴിവുകൾ അവൻ സ്വയം കണ്ടെത്താനുള്ള പരിശീലനം ആണ് നമുക്ക് അവനു നൽകാനുള്ളത് പിന്നെ നല്ലൊരു മനുഷ്യൻ ഇങ്ങാനെ ആകണം എന്നാണ് സ്വന്തം ജീവിതത്തിൽക്കൂടി കാട്ടിക്കൊടുക്കാനായാൽ നാം വിജയിച്ചു അമിത പ്രതീക്ഷയുടെ ഭാരം അവനിലും നമ്മൾക്കും ഉണ്ടാകരുത് മനുഷ്യൻ എപ്പോളും പലതിനെയൂം അനുകരിക്കുക എന്ന സ്വഭാവം വളരെ കൂടുതലുള്ള ഭൂമിയിലെ ഒരു ജീവജാലം ആണ് തന്റെ ജീവിതാരംഭം മുതൽ തൊട്ടരികിൽ കാണുന്ന വ്യക്തികളിൽ നിന്നും വസ്തുക്കളിൽ നിന്നുമാണ് അവൻ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നത് അതുകൊണ്ട് താനാണ് ഒരു കുഞ്ഞിന്റെ കൂടെയുള്ള വ്യക്തികളും സാഹചര്യങ്ങൾ അവന്റെ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കുമെന്നുറപ്പ്,അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം രക്ഷിതാക്കൾക്ക് തന്നെ

അനുകരണം മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളിൽ ആയതു കൊണ്ട് തന്നെ അവരോടുള്ള നിങ്ങളുടെ പെരുമാറ്റം അവരുള്ളപ്പോൾ വീട്ടിലുള്ള നിങ്ങളുടെ സംസാരം പ്രവർത്തികൾ എന്നിവയൊക്കെ വല്ലാതെ സ്വാധീനിക്കപ്പെടുന്ന ഒന്നാണ് നേരിട്ട് പറഞ്ഞു മനസിലാക്കുന്നതിലും എളുപ്പം ബുദ്ധിപരമായി സാഹചര്യങ്ങളിലൂടെ അവ കാണിച്ചു കൊടുക്കുന്നതു അവരെ കാര്യങ്ങൾ വളരെ പെട്ടന്ന് മനസിലാക്കിക്കാൻ സഹായിക്കും .ഇപ്പോഴും ഓർക്കുക മറ്റുള്ളവരെ സഹായിക്കുക നന്മകൾ ചെയ്യുക അമിതമായ സ്വാര്ഥതയില്ലാതെ പെരുമാറുക എന്നെ ഗുണങ്ങൾ അവരിലേക്ക് പകർന്നു കൊടുക്കേണ്ടത് അനിവാര്യം ആണ് അതല്ലങ്കിൽ അതിന്റെ ദൂഷ്യഫലങ്ങൾ ആദ്യം അനുഭവിക്കുക രക്ഷിതാക്കൾ താനേ ആകും അതിനായി മറ്റുള്ളവരെ സഹായിക്ക്കാനോ ദാനധർമ്മങ്ങൾ ചെയ്യുവാനോ പറ്റുന്ന സാഹചര്യത്തിൽ അവരെ ഒപ്പം കൂട്ടിയാൽ ഒരു തവണ പോലും പറയാതെ അത്തരം പ്രവർത്തികളുടെ ആവശ്യബോധം അവനിലേക്കോ അവളിലേക്കോ വളരെ വേഗം വേരുപിടിക്കും.

മുതിർന്നവരെ ബഹുമാനിക്കുക സഭ്യമായ ഭാഷയിൽ സംസാരിക്കുക എന്നത് നിങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങളുടെ കുട്ടികളും അത് പിൻ തുടരുകയുള്ളു അല്ലെങ്കിൽ വലിയ ഒരു സമൂഹത്തിനു മുന്നിൽ അനിങ്ങൾ അപമാനിക്കപ്പെടാൻ കുട്ടികളിടയാക്കും .അവരുടെ സംഘടങ്ങളും വേദനകളും സസൂക്ഷം കേൾക്കുകയും അവർക്കു അവിടെ സംരക്ഷണവും കരുതലും നൽകേണ്ടത് വളരെ അത്യാവശ്യമാണ് .കുട്ടികളെ കേൾക്കാൻ സമയം കണ്ടെത്തേണ്ടത് അനിവാര്യം ആണ് എന്നും അവരോടു സംസാരിക്കാൻ സാമയം കണ്ടെത്തണം അവരുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ അവരോടു ഇടപെഴുകിയ വ്യക്തികൾ ഇതെല്ലാം നിങ്ങളൊടു പറയാൻ കുട്ടികൾ എപ്പോളും തയ്യാറാണ് പക്ഷേ കേൾക്കാൻ ആളില്ലാത്തതാണു അവരുടെ ഏറ്റവും വലിയ വിഷമം .അവർ സംസാരിക്കുമ്പോൾ നിങ്ങൾക്കിഷ്ടമില്ലത്ത കാര്യം പറഞ്ഞാൽ കൂടി ക്ഷമയോടെ അത് കേട്ടിരിക്കേണ്ടതും യുക്തിയും ബുദ്ധിയുമുപയോഗിച്ചു അല്പം പോലും ദേഷ്യപ്പെടാതെ അതിലെ തെറ്റുകൾ ഒരു കുറ്റപ്പെടുത്തലില്ലാതെ പറഞ്ഞു മനസിലാക്കിക്കണം.അവിടെ നിങ്ങൾ ദേഷ്യപ്പെട്ടാൽ ഒരിക്കലും പിന്നീട് അത്തരം കാര്യങ്ങൾ അവർ നിങ്ങളോടു തുറന്നു പറയാൻ മടിക്കും എന്നത് ഓർത്തിരിക്കേണ്ട ഒന്നാണ്

തുടരും……..