ആദ്യ രാത്രിയിലെ സെക്സ്: അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

നമ്മുടെ പുതുതലമുറയില്‍ മാത്രമല്ല എക്കാലത്തും പലരുടെയും ചിന്തയില്‍ തെളിയുന്നത് ആദ്യരാത്രിയെന്നാല്‍ ശാരീരിക ബന്ധമാണെന്നാണ്. ഒരു കാലത്ത് അങ്ങനെ ആയിരുന്നു. ഒരു തരം ബലാത്സംഗം തന്നെയായിരുന്നു പണ്ട് ആദ്യരാത്രി. സ്ത്രീയെ അറിയാതെ അവളുടെ മനസറിയാതെ അന്ന് രാവിലെ വിവാഹപ്പന്തലില്‍ കണ്ട പുരുഷന്‍ ശാരീരികമായി കീഴ്‌പ്പെടുത്തുന്നു. സ്ത്രീയുടെ സമ്മതത്തിനും താല്‍പര്യത്തിനും കാത്തുനില്‍ക്കാതെ. ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. സെക്‌സില്‍ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.

ഇഷ്ടമനുസരിച്ച് ശാരീരികബന്ധം പുലര്‍ത്താന്‍ എല്ലാവിധ സൗകര്യങ്ങളും സ്വാതന്ത്ര്യവും കൈവരുന്ന ആദ്യ മുഹൂര്‍ത്തമാണിത്. ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധത്തിന് മുതിരുന്നവരാണ് ചെറുപ്പക്കാരില്‍ ഏറെയും. എന്നാല്‍ ആദ്യരാത്രിയിലെ സെക്‌സിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു. ആദ്യരാത്രിയില്‍ തന്നെ ഇണയുടെമേല്‍ തന്റെ പൗരുഷം തെളിയിക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടിലില്‍ രക്തക്കറ വീഴ്ത്തണമെന്ന് വാശിപിടിക്കുന്നവരുമുണ്ട്. എന്നാല്‍ കഴിയുന്നതും ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. വിവാഹ ദിവസം രാത്രിയില്‍ തന്നെ സെക്‌സിന് ശ്രമിച്ചാല്‍ പല തകരാറുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മിക്ക യുവാക്കളും ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധം തുടങ്ങണമെന്ന് താല്പര്യപ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ നേരെ തിരിച്ചാണ്. ഇത് അറേഞ്ചഡ് മാര്യേജിന്റെ കാര്യത്തില്‍ മാത്രമാണ്. തന്നെയുമല്ല, ഇന്ന് മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്ത് വരനും വധുവും വിവാഹത്തിന് മുമ്പുതന്നെ പരിചയപ്പെടല്‍ കഴിഞ്ഞിരിക്കും. വിവാഹത്തിന് മുമ്പ് കൂടിക്കാണലും ഒന്നിച്ചുള്ള യാത്രയുമൊക്കെ വേണ്ടപ്പെട്ടവരുടെ അംഗീകാരത്തോടെ തരപ്പെടുമെന്നതിനാല്‍ ആദ്യരാത്രിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ടും പ്രശ്‌നമില്ല.

വരനും വധുവും അടുത്ത് ഇടപഴകാനുള്ള സാഹചര്യമായതിനാലാണ് ആദ്യരാത്രിയിലെ സെക്‌സ് ഒഴിവാക്കണം എന്നു പറയുന്നത്. ആണിന് ആദ്യരാത്രിയില്‍ സെക്‌സിന് രണ്ടിലൊന്ന് ആലോചിക്കേണ്ടതില്ലെങ്കിലും പെണ്‍കുട്ടികള്‍ മിക്കവരും വല്ലാത്ത മാനസിക പിരിമുറുക്കത്തിലാവും. അതിനു കാരണവുമുണ്ട്. പുതിയ സ്ഥലവും അന്തരീക്ഷവുമാണ് അവര്‍ക്ക്. അതിനെല്ലാം പുറമേ ആദ്യമായി അടുത്ത് കാണുന്ന പുരുഷന്‍. ഇവയെല്ലാമായും പൊരുത്തപ്പെട്ടുവരാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ആദ്യരാത്രിയില്‍തന്നെ ശാരീരിക ബന്ധം ഒഴിവാക്കി വധൂവരന്മാര്‍ മനസുതുറന്ന് സംസാരിക്കുകയാണ് വേണ്ടത്. സാധാരണ പെണ്‍കുട്ടികള്‍ വല്ലാത്ത ഉത്കണ്ഠയോടെയും ഭയത്തോടെയുമാണ് ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ നേരിടുന്നത്. ജീവിത പങ്കാളി ഏത് തരക്കാരനായിരിക്കുമെന്ന് അറിയാന്‍ വധുവിന് ആകാംക്ഷയാവും.

വരനും ഏറെക്കുറെ സംഭ്രമവും ആകാംഷയുമായിരിക്കും. മാനസികമായി അടുത്ത് ബന്ധമില്ലാതെ ശാരീരികബന്ധം വിജയകരമാവില്ല. സ്വാഭാവികവും ശാന്തവുമായ ആശയവിനിമയത്തിലൂടെ ഭര്‍ത്താവ് ഭാര്യയോടുള്ള ഇഷ്ടവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടതാണ്. അതിലൂടെ തന്റെ പങ്കാളിയുടെ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന ബോധം വധുവിന് ലഭിക്കും. അതുപോലെ തിരിച്ചും. ഭാര്യയുടെ സ്‌നേഹവും കരുതലും അറിയാനുള്ള അവസരം ഭര്‍ത്താവിന് ലഭിക്കും.

എന്നാല്‍ ആദ്യരാത്രിയില്‍ എല്ലാ ഭാര്യമാരും അധികം സംസാരിച്ചെന്ന് വരില്ല. ആദ്യരാത്രിയില്‍ സ്‌നേഹത്തോടെ നന്നായി ഇടപഴകിക്കഴിഞ്ഞാല്‍ ഭാര്യയോടുള്ള സ്‌നേഹം, ബഹുമാനം,സംരക്ഷണചുമതല, ആത്മാര്‍ഥത, അവളെ ഭാര്യയായി ലഭിച്ചതിലുള്ള അഭിമാനം എന്നിവ മൂലമുള്ള സന്തോഷത്തിന്റെ ഭാഗമായി നിറഞ്ഞൊരു ചുംബനം നല്‍കാം. അല്പം കൂടി കടന്ന് ബാഹ്യലീലകളുമാവാം.

ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം ഒഴിവാക്കേണ്ടതുപോലെ മറ്റൊന്നാണ് ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ അമിത സംഭാഷണം. അതില്‍ വീരസാഹസ കഥകളും പൊങ്ങച്ച കഥകളുമായാല്‍ എല്ലാം തീര്‍ന്നു. ആദ്യരാത്രിയുടെ എല്ലാ രസച്ചരടും പൊട്ടും. ഭാര്യയുടെ പൂര്‍വകാല ചരിത്രം കിള്ളാനാണ് ചില ഭര്‍ത്താക്കന്മാര്‍ ആദ്യ രാത്രി ഉപയോഗപ്പെടുത്തുക. പങ്കാളികള്‍ പരസ്പരം പൂര്‍വകാലം അന്വേഷിച്ചു പോകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തരുത്.

ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ശാരീരികമായി ആദ്യമായാണോ ബന്ധപ്പെടുന്നത് എന്നുതുടങ്ങിയ ചോദ്യങ്ങള്‍ ഇരു ഭാഗത്തു നിന്നും ഉണ്ടാകാം. അതെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. പൂര്‍വകാലം വിവാഹശേഷം അടഞ്ഞ അധ്യായമാക്കുക. ആദ്യരാത്രി പ്രണയിക്കാന്‍ മാത്രമുള്ളതാണ്. അതിലേക്ക് വീട്ടുകാരുടെ കുറ്റവും നാട്ടുകാരുടെ പരാതിയുമൊന്നും വലിച്ചിഴയ്ക്കരുത്. പരസ്പരം കുറ്റപ്പെടുത്തുകയോ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുകയോ പാടില്ല.

മദ്യപാനം, പുകവലി, വെറ്റിലമുറുക്ക് തുടങ്ങിയ ദുശീലമുള്ളവര്‍ അതെല്ലാം ആ രാത്രിയില്‍ ഒഴിവാക്കണം. കുളിച്ച് വൃത്തിയായി നല്ല വസ്ത്രങ്ങള്‍ ധരിച്ചുവേണം പങ്കാളികള്‍ മണിയറയില്‍ പ്രവേശിക്കാന്‍.

error: This article already Published !!