വിവാഹത്തിന്റെ ആറാംനാള്‍ കിടപ്പുമുറിയില്‍ ഭാര്യയ്ക്ക് ഒപ്പം കാമുകന്‍: നല്ലവനായ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് കൊടുത്തു

റൂര്‍ക്കല: ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത് ഭര്‍ത്താവ്. ഒഡിഷയിലെ റൂര്‍ക്കലയിലുള്ള സുന്ദര്‍ഗന്ധില്‍ ശനിയാഴ്ചയാണ് സംഭവം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേയാണ് ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്തത്. പാമ്ര സ്വദേശിയായ ബസുദേവ് താപ്പോ ആണ് തന്റെ ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തത്.

മാര്‍ച്ച് നാലിനായിരുന്നു ഇരുപത്തിയെട്ടുകാരനായ ബസുദേവിന്റെ വിവാഹം. ജാന്‍സുഗുഡ സ്വദേശിനിയായ 24കാരിയായിരുന്നു വധു. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ കാമുകനായ സുശീല്‍ പ്രധാനും രണ്ട് സുഹൃത്തുക്കളും ബസുദേബിനെയും ഭാര്യയെയും കാണാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ത്തന്നെ തങ്ങി.

വീട്ടില്‍ തങ്ങിയ ചെറുപ്പക്കാരനെയും ബസുദേബിന്റെ ഭാര്യയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട ഗ്രാമവാസികള്‍ യുവാവിനെ പിടികൂടി മര്‍ദ്ദിച്ചു. ഇതിനിടെ, ബസുദേബിന്റെ ഭാര്യ രംഗത്തുവരികയും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. മാതാപിതാക്കള്‍ മരിച്ചുപോയ തന്നെ, ഇഷ്ടവിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കള്‍ ബസുദേബുമായി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കാര്യമറിഞ്ഞ് വീട്ടിലെത്തിയ ബസുദേബ് ഭാര്യയെ മര്‍ദ്ദിക്കാനോ ശകാരിക്കാനോ ഒന്നും നിന്നില്ല. പകരം ഭാര്യയെ കാമുകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. യുവതിയുടെ മൂത്ത സഹോദരനെയും കുടുംബാംഗങ്ങളയും വിവരമറിയിച്ചു. അവരെല്ലാം ശനിയാഴ്ച പമാരയിലെ ബസുദേബിന്റെ വീട്ടിലെത്തുകയും യുവതിയുടെയും കാമുകന്റെയും ഈ അപൂര്‍വ്വ വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തു. ബസുദേവിന്റെ അമ്മയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് വിവാഹം നടന്നത്.

error: This article already Published !!