സുന്ദരികളായ ഭാര്യമാരെ വിശ്വസിക്കാമോ..? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ആധുനിക സമൂഹങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സര്‍ക്കാരിന്റെയും -മിക്കവാറും സന്ദര്‍ഭങ്ങളില്‍ അവരുടെ ബന്ധു ജനങ്ങളുടേയും- അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്നതിന്റെ ചടങ്ങാണ് വിവാഹം. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാനും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ച് വളര്‍ത്താനും ദമ്പതികള്‍ക്ക് സാമൂഹികമായും നിയമപരമായും വിവാഹത്തിലൂടെ സാധുത ലഭിക്കുന്നു.

ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, ദമ്പതികള്‍ തമ്മില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ വിവാഹിതരാണെങ്കിലും ആ ബന്ധം വേര്‍പ്പെടുത്താതെ തന്നെ മറ്റു പരസ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഇത്തരം ബന്ധങ്ങളില്‍പെടുന്നതിന്റെ അടിസ്ഥാനകാരണം ശാരീരികമായ ആകര്‍ഷണങ്ങള്‍ തന്നെയാണ്. ഫ്‌ലോറിഡാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജിം മക്‌നള്‍ട്ടി നടത്തിയ പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്.

ഈ പഠനം പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനറിപ്പോര്‍ട്ടനുസരിച്ച് സൗന്ദര്യം കുറഞ്ഞ സ്ത്രീകളാണ് പങ്കാളിയെ വഞ്ചിക്കാന്‍ സാധ്യത കൂടുതല്‍ എന്നാണ് പറയുന്നത്. ഇരുന്നൂറ്റിമുപ്പത്തിമൂന്നോളം പുതുതായി വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ നടത്തിയ സൈക്കോളജിക്കല്‍ പഠനത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് ഒപ്പം തന്നെ മതപരമായ വിശ്വാസവും വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സുന്ദരിമാര്‍ പൊതുവെ കുലീനകളായി തുടരാനാഗ്രഹിക്കുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. അതേ സമയം ഭാര്യ സുന്ദരിയല്ലെന്ന് തോന്നുന്ന ഭര്‍ത്താവും പരസ്ത്രീ ബന്ധത്തിന് പോകാനിടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഭാര്യ സുന്ദരിയാണോ എന്ന് ഭര്‍ത്താവ് കണ്ടെത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്താണെന്നും പഠനം പറയുന്നു. ഇതോടെ, പരസ്ത്രീകളെ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും അവസരം കിട്ടിയാല്‍ ഇതിന് ശ്രമിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം പങ്കാളി കാണാതെ മറച്ചുപിടിക്കുന്നത് ഇത്തരം ബന്ധത്തിന്റെ ലക്ഷണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മൊബൈല്‍ ഫോണ്‍ പങ്കാളിയുടെ കയ്യില്‍ എത്തിയാല്‍ അസ്വസ്ഥത കാണിക്കുന്നത് ഒരു ലക്ഷണമായി പഠനം പറയുന്നു.

error: This article already Published !!