ഗാന്ധിക്ക് ഗോഡ്സെ ആപ്പ് വെച്ചെന്നാ തോന്നുന്നത്, ആഭാസത്തിന്റെ ട്രെയിലര്‍ വൈറലാകുന്നു

പേര് കൊണ്ടും പ്രമേയം കൊണ്ടും റിലീസാകുന്നതിന് മുമ്പേ വിവാദത്തിലായ ആഭാസം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജുബിത്ത് നമ്രദത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും റിമ കല്ലിംഗലുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം എന്നിവരാണ് മറ്റ് പ്രമുഖ വേഷങ്ങളില്‍ എത്തുന്നത്.

ഡെമോക്രസി എന്ന് പേരിട്ട ഒരു ബസിനെയും അതിലെ യാത്രക്കാരെയും ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സുരാജും അലന്‍സിയറുമാണ് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷത്തില്‍.

റിമ യാത്രക്കാരിയായും എത്തുന്നു. 35 പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇവരെ കൂടാതെ സുജിത്ത് ശങ്കര്‍, അഭിജ ശിവകല, സുധി കോപ്പ എന്നിവരും വിവിധ വേഷങ്ങളില്‍ എത്തുന്നു. സിനിമ വിഷു റിലീസായി തിയേറ്ററുകളിലെത്തും.

error: This article already Published !!