സാവിത്രിയായി കീര്‍ത്തി സുരേഷ്; മഹാനടിയുടെ ടീസര്‍ എത്തി

തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്.

യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ, നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തെന്നിന്ത്യന്‍ സൂപ്പര്‍നായകന്‍ ജെമിനി ഗണേഷന്റെ വേഷം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് സമന്തയ്ക്ക്. നടികയര്‍ തിലകം എന്ന പേരിലാണ് തമിഴിലും മലയാളത്തിലും മഹാനടി റിലീസ് ചെയ്യുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 9 ന് തിയേറ്ററുകളില്‍ എത്തും.

error: This article already Published !!