മുഴുവനും ‘മലയാളിമയം’: മെസിയുടെ പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

മോസ്‌കോ: അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസി കേരളത്തില്‍ കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളിലൊരാളാണ് . മലയാളി ആരാധകരുടെ മെസി സ്നേഹം എത്രത്തോളമുണ്ടെന്ന് അറിയണമെങ്കില്‍ താരത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജോ, വെബ്സൈറ്റോ സന്ദര്‍ശിച്ചാല്‍ മതി. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെ മലയാളി ആരാധകരെ അമ്പരപ്പിക്കുകയാണ് ലിയോ.

അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിനായി ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്ന് മെസിക്ക് ലഭിച്ച ആശംസകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് ഈ വീഡിയോ. വീഡിയോയോയില്‍ ഇടം പിടിച്ച ആശംസകളില്‍ മിക്കതും കേരളത്തില്‍ നിന്നുള്ളവയാണ് എന്നതാണ് ശ്രദ്ധേയം. മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വോട്ട് ചെയ്ത് ഇഷ്ടപ്പെട്ട ആശംസാ വീഡിയോ തെരഞ്ഞെടുക്കാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്.

വീഡിയോയില്‍ ഇടം പിടിക്കാനായതില്‍ മെസിക്ക് നന്ദി പറയുകയാണ് കേരളത്തിലെ ആരാധകര്‍. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ മറ്റൊരു വീഡിയോ നേരത്തെ മെസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

error: This article already Published !!