നവവരന്റെ കൈയില്‍ പച്ച കുത്തിയിരിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയുടെ പേര്, ആദ്യരാത്രിയില്‍ ഞെട്ടിയ നവവധു ഭര്‍ത്താവിനെ ഓടിച്ചിട്ടടിച്ച് പഞ്ഞിക്കിട്ട്, വൈറലായി വീഡിയോ

മൂന്നാര്‍: പ്രേമവിവാഹത്തിന്റെ രണ്ടാംദിനം ഭര്‍ത്താവിനെ യുവതി പരസ്യമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിഗ്രാമമായ കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണു സംഭവം.

സായിബാബ ക്ഷേത്രത്തിനു സമീപം കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ ഒരു യുവാവിനെ പെണ്‍കുട്ടി ഓടിച്ചിട്ടു തല്ലുന്നതാണു നാട്ടുകാര്‍ കണ്ടത്‌. വേദനകൊണ്ടു പുളഞ്ഞ യുവാവ്‌ ഉറക്കെ കരഞ്ഞെങ്കിലും പെണ്‍കുട്ടി മര്‍ദനം തുടര്‍ന്നു. കാര്യം തിരക്കാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ആള്‍ക്കൂട്ടം. ഇതിനിടെ ആരോ വിവരമറിയിച്ചതിനേത്തുടര്‍ന്നു പോലീസ്‌ എത്തി. യുവാവ്‌ വേദനകൊണ്ടു പുളയുമ്പോഴും മര്‍ദനത്തിന്റെ കാരണമറിഞ്ഞ പോലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല.

ഇരുവരും പൊള്ളാച്ചിക്കടുത്ത്‌ കിണത്തുകടവ്‌ സ്വദേശികളാണ്‌. ഒരുവര്‍ഷം നീണ്ട പ്രേമത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ചാണ്‌ ഇവിടെയെത്തിയത്‌. ആദ്യരാത്രിതന്നെ ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര്‌ പച്ചകുത്തിയിരിക്കുന്നതു നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം ചോദിച്ചപ്പോള്‍ യുവാവ്‌ ഒഴിഞ്ഞുമാറി. അങ്ങനെയെങ്കില്‍, മറ്റാരുമായും ബന്ധമില്ലെന്നു ക്ഷേത്രനടയില്‍ സത്യം ചെയ്യണമെന്നായി ഭാര്യ. പിറ്റേന്നുതന്നെ ഭര്‍ത്താവിനെ “കൈയോടെ” ക്ഷേത്രത്തിലെത്തിച്ചു.

എന്നാല്‍, സത്യംചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവിനെതിരേ പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ യുവതിയോടും മര്‍ദനത്തില്‍ പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ യുവാവിനോടും പോലീസ്‌ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇരുവര്‍ക്കുമെതിരേ സ്വമേധയാ കേസെടുക്കുമെന്നു വിരട്ടിയതോടെ ദമ്പതികള്‍ കളം കാലിയാക്കി. എന്തായാലും “പ്രേമത്തല്ല്‌” സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

error: This article already Published !!