യുടൂബ് ട്രെന്റിങില്‍ ചരിത്രം കുറിച്ച് അമുദുവും മകള്‍ പാപ്പയും, മമ്മൂട്ടിയുടെ പേരമ്പിന്റെ പുതിയ ടീസറും വൈറല്‍

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ പിതാവുമാണ് മമ്മൂട്ടിയുടെ അമുദന്‍. അമുദന്റെ മകള്‍ പാപ്പ എന്ന 15കാരിയെയാണ് പുതിയ ടീസര്‍ പരിചയപ്പെടുത്തുന്നത്. സാധനയാണ് പാപ്പായി അഭിനയിക്കുന്നത്.പേരന്‍പിന്റെ പുതിയ ടീസറും യുട്യൂബ് ട്രെന്റിങില്‍ ഒന്നാമതെത്തിയിക്കുകയാണ്.

ദേശീയ അവാര്‍ഡ് ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ചപ്രതികരണം കരസ്ഥമാക്കിയ ഈ സിനിമ തീയേറ്ററുകളിലെ ത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്.യുവാന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

error: This article already Published !!