ഇന്ത്യന്‍ സ്വര്‍ണം രാജ്യാന്തര മികവിലേക്ക്

രാജ്യത്തെ മൊത്ത സ്വര്‍ണ വിപണി ‘ഇന്ത്യ ഗുഡ് ഡെലിവറി’ ചട്ടങ്ങളിലേക്ക്. ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന്റെ പണിപ്പുരയിലാണു ബിഐഎസ്.

മൂല്യമേറിയ ലോഹങ്ങളുടെ രാജ്യാന്തര വിപണി ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എല്‍ബിഎംഎ) നിശ്ചയിച്ച ഗുഡ് ഡെലിവറി നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ.

സ്വര്‍ണത്തിന്റെ തൂക്കം, ശുദ്ധി, മികവ്, ശുദ്ധീകരണശാലയുടെ പേര്, സീരിയല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വര്‍ണ ബാറുകള്‍ക്കാണ് എല്‍ബിഎംഎ സാക്ഷ്യപത്രം ലഭിക്കുക.

ലോകത്തിലെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും എല്‍ബിഎംഎ സാക്ഷ്യപ്പെടുത്തിയ സ്വര്‍ണ ബാറുകള്‍ മാത്രമാണു വാങ്ങുന്നത്.12 കിലോഗ്രാം വരെയുള്ള ബാറുകള്‍ ബാങ്കുകള്‍ക്കു വാങ്ങാം. ഇതേ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാവും ‘ഇന്ത്യ ഗുഡ് ഡെലിവറി’.

കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇന്ത്യന്‍ സ്വര്‍ണ ശുദ്ധീകരണശാലകള്‍ സ്വര്‍ണ ബാറുകള്‍ പുറത്തിറക്കുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയും, മറ്റു രാജ്യങ്ങളിലെ ഉല്‍പന്നങ്ങളുമായി മല്‍സരിക്കാനുമാവും.

സ്വര്‍ണ ബാറുകള്‍ വിദേശ ബാങ്കുകള്‍ക്ക് വില്‍ക്കാനുള്ള സാധ്യത തെളിയും. ലണ്ടന്‍ നിരക്കുകള്‍ പിന്തുടരാതെ സ്വന്തമായി നിരക്കുകള്‍ പ്രഖ്യാപിക്കാനും ഇന്ത്യയ്ക്കു കഴിയും. ‘ഇന്ത്യ ഗുഡ് ഡെലിവറി’ നിയന്ത്രണ ചട്ടങ്ങള്‍ രൂപീകരണത്തിന് എത്ര കാലം വേണ്ടിവരും എന്നതില്‍ അനിശ്ചിതത്വമുണ്ട്.

error: This article already Published !!