മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നേരെ ചെരുപ്പേറും കല്ലേറും

സിദ്ധി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നേരെ ചെരുപ്പേറും കല്ലേറും കരിങ്കൊടി പ്രയോഗവും. സിദ്ധി ജില്ലയിലെ മത്സോലി ഗ്രാമത്തില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗക്കുന്നതിനിടെ അദ്ദേഹത്തിനു നേരെ ഒരു സ്ത്രീ ചെരുപ്പ് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘ജന്‍ ആശിര്‍വാദ് രഥ്’ യാത്രയ്ക്കിടെയാണ് ചൗഹാനെതിരെ കല്ലേറ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് അജയ് സിങ്ങിന്റെ മണ്ഡലമായ ചുര്‍ഹട്ടിലാണ് ആക്രമണം.കല്ലേറില്‍ ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നെങ്കിലും ചൗഹാന്‍ പരിക്കില്ല.സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി

കോണ്‍ഗ്രസ് എന്റെ രക്തത്തിനുവേണ്ടി ആഗ്രഹിക്കുകയാണ്. പുറത്തുവന്ന് നേരിട്ട് യുദ്ധം ചെയ്യൂവെന്ന് പൊതുയോഗത്തില്‍ ചൗഹാന്‍ വെല്ലുവിളിച്ചു. പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരെ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

error: This article already Published !!