കൂണിന്റെ പോഷക ഗുണങ്ങള്‍ അറിയാമോ?

രുചിയില്‍ മാത്രമല്ല, പോഷക ഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്‍മാരാണ് കുണുകള്‍. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.

ഹരിതകം ഇല്ലാത്ത സസ്യമായ കൂണ്‍, കുമിള്‍ അഥവാ ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്. ജീവനില്ലാത്തതും അഴുകിയതുമായ ജൈവവസ്തുകളില്‍ വളരുന്ന കുമിളുകള്‍ക്ക് ഹരിതകമില്ലാത്തതിനാല്‍ സ്വന്തമായ് ആഹാരം ഉണ്ടാക്കുവാന്‍ സാധ്യമല്ല, ജീര്‍ണിച്ച ജൈവ പ്രതലങ്ങളില്‍ നിന്നും ആഹാരം വലിച്ചെടുത്താണവ വളരുന്നത്.ഭക്ഷ്യയോഗ്യമായ കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.

ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കുമിളുകള്‍.കൂണിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണ്‍ അഥവ കുമിളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്‌ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്‌ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.

error: This article already Published !!