ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളറിയാമോ?

ആരോഗ്യഗുണങ്ങളില്‍ വമ്പനാണ് ഞാവല്‍പ്പഴം. ജീവകം എ,സി എന്നിവയടങ്ങിയിട്ടുള്ള ഞാവല്‍പ്പഴം പ്രമേഹ രോഗികള്‍ക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. പണ്ടു കാവുകളില്‍ ധാരാളമുണ്ടായിരുന്നതിനാല്‍ നാഗപ്പഴമെന്നും പേരുണ്ട്. ആരോഗ്യഗുണങ്ങളില്‍ നിസാരനല്ലാത്ത ഞാവല്‍പ്പഴം ആയുര്‍വേദ, യുനാനി മരുന്നുകളില്‍ ചേര്‍ക്കുന്നുണ്ട്.

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും സഹായിക്കുന്നു.

ജീവകം സിയും എയും കണ്ണുകളുടെ ആരോഗ്യത്തെ കാക്കുന്നു.രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു

ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം ധമനികളിലെ കട്ടികൂടലിനെ തടയുകയും ചെയ്യുന്നു,ഞാവലിന്റെ ഇല ഉണക്കിപൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിച്ചാല്‍ മോണയില്‍ നിന്നു രക്തം വരുന്നതു തടയാം.

ഞാവലിന്റെ തണ്ട് കഷായമാക്കി വായില്‍ കവിള്‍ കൊണ്ടാല്‍ വായ്പ്പുണ്ണ് അകറ്റാം.ഞാവല്‍പ്പഴത്തിന് ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും നല്ലതാണ്.

ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കാനും കുടല്‍ വ്രണം ശമിപ്പിക്കും.ഞാവല്‍പ്പഴത്തിനുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ സാധാരണയായ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും

error: This article already Published !!