ജമ്മുവില്‍ ബിഎസ്എഫ് ജവാന്റെ കഴുത്തറുത്തു;അതിര്‍ത്തിയില്‍ അതീവ ജാഗ്രത

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ പാക് സൈനികര്‍ ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നശേഷം കഴുത്തറത്തു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തനിലയിലാണ്.

നിയന്ത്രണരേഖക്ക് സമീപം രാംഗഡില്‍ ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്രകുമാറിന്റെ മൃതദേഹമാണ് വികൃതമാക്കപ്പെട്ട നിലയില്‍ ലഭിച്ചത്.ശരീരത്തില്‍ വെടിയേറ്റ മൂന്ന് പാടുണ്ട്. കഴുത്ത് അറുത്തുമാറ്റിയ നിലയിലാണ്.തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കുകയായിരുന്നു.

പാകിസ്ഥാന്റെ ക്രൂര നടപടിക്കെതിരെ ബിഎസ്എഫ് അധികൃതര്‍ അമര്‍ഷം അറിയിച്ചുവെങ്കിലും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.ചൊവ്വാഴ്ച പുലര്‍ച്ചെ നരേന്ദ്രകുമാറിനെ കാണാതായിരുന്നു. സുരക്ഷാവേലിക്കടുത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് ജവാനെ കാണാതായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സഹായത്തിന് ബിഎസ്എഫ് പാക് റേഞ്ചേഴ്‌സിന്റെ സഹായം തേടിയെങ്കിലും പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറായില്ല. പ്രദേശത്ത് വെള്ളക്കെട്ടുണ്ടെന്ന കാരണം പറഞ്ഞ് ഇവര്‍ മടങ്ങി.ബുധനാഴ്ച രാവിലെയാണ് നരേന്ദ്രകുമാറിന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.

error: This article already Published !!