കോളേജിലെ തൂപ്പുകാരന് ഭാര്യയുമൊത്ത് ഒരാഴ്ചത്തെ വിദേശ ടൂര്‍ സമ്മാനിച്ച് വിദ്യാര്‍ത്ഥികള്‍

കോളേജിലെ ജോലിക്കാരന് ഒരാഴ്ചത്തെ ജമൈക്കന്‍ ട്രിപ്പ് സമ്മാനിച്ച് വിദ്യാര്‍ത്ഥികള്‍. 1500 പൗണ്ട് സമാഹരിച്ചാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കോളെജിലെ തൂപ്പുകാരനായ ഹെര്‍മ്മന്‍ ഗോര്‍ഡനും ഭാര്യയ്ക്കും ടൂറ് പോകാനുള്ള അവസരമൊരുക്കിയത്.

ഇതിനായി പണം 230 വിദ്യര്‍ത്ഥികളാണ് നല്‍കിയത്. ഹെര്‍മ്മന്‍ ഗോര്‍ഡനും ഭാര്യയ്ക്കും ടൂറ് പോകാനുള്ള അവസരമൊരുക്കിയത്. 230 വിദ്യര്‍ത്ഥികളാണ് ഇതിനായി പണം നല്‍കിയത്.ഹെര്‍മ്മന്‍ ഏറ്റവും രസികനായ ആളാണെന്ന് ഫെയ്സ്ബുക്കില്‍ വന്ന കമന്റിനെത്തുടര്‍ന്നാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ഹാദി അല്‍ സിബൈദി എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനായി പണപ്പിരിവ് നടത്തിത്തുടങ്ങി. ഒരാഴ്ചത്തെ സമയം കൊണ്ടാണ് യാത്രയ്ക്കാവശ്യമായ പണം കണ്ടെത്തിയത്. ജമൈക്കയിലെ ആഡംബര റിസോര്‍ട്ടിലാണ് അദ്ദേഹവും ഭാര്യം താമസിക്കുന്നത്. അവരുടെ 23-ാം വിവാഹ വാര്‍ഷികവും ഇവിടെ വച്ച് ആഘോഷിച്ചു.

കിംഗ്സ്റ്റണിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാന്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. 2,600 ലൈക്കാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു ധനവാനായിരിക്കുന്നു. ഈ അനുഭവം സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു

error: This article already Published !!