കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ഇപി ജയരാജന്‍, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്ത വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ഇപി ജയരാജന്‍ രംഗത്ത്.

സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്ന് ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോഴത്തെ അന്വേഷണത്തെ കുറിച്ച് ഒരാള്‍ക്ക് പോലും പരാതിയില്ല. സമരം ചെയ്യുന്നവര്‍ക്ക് പോലും അന്വേഷണത്തില്‍ അതൃപ്തിയോ ആക്ഷേപമോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

കോടിയേരി പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു.ന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.

error: This article already Published !!