ഒരു മികച്ച രക്ഷിതാവാകാൻ നാളെയുടെ വാഗ്ദാനങ്ങളെ സൃഷ്ട്ടിക്കാൻ ഇതൊന്നു വായിക്കാം

0

സൃഷ്ട്ടി മറ്റെല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യന്റെയും പരമപ്രധാനമായ ഒരു കടമയാണ് അത് മാനവരാശിയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതവുമാണ്.പക്ഷേ അങ്ങനെ ആയതുകൊണ്ട് ഒരു നിരുത്തരവാദിത്വപരമായ പ്രവർത്തിയായി അതിനെ കണ്ടു കൂടാ .ലോകചരിത്രത്തിലെ ക്രൂരന്മാരായ എല്ലാ പരിശോദിച്ചാൽ ഒരു കഴിയും ഒരു കുട്ടിയുടെ സ്വാഭാവം രൂപീകരണത്തിന് മാതാപിതാക്കളുടെയും എത്രമാത്രമുണ്ട് എന്ന് നാമറിയേണ്ടത് അത്യന്താപേക്ഷിതമാണ്.എല്ലാ ശാസ്ത്രീയ പഠനങ്ങളും പറയുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പെരുമാറ്റത്തിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് രക്ഷിതാക്കളും കുടുംബ പശ്ചാത്തലവും ആണ് .ഇതിൽ ഏറ്റവും കാര്യം ഏതു വലിയ ഒരു ശതമാനം രക്ഷിതാക്കൾക്കും അറിയില്ല എന്നതാണ്.ഓരോ വ്യക്തിയും ഒരു കുടുംബം തീർച്ചയായും ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കുന്നതു അയാളുടെ സ്വന്തം കാര്യം മാത്രമല്ല ഈ സമൂഹത്തിനോടുള്ള ആ വ്യക്തിയുടെ കടമ കൂടി ആണ്

സത്യത്തിൽ ഇത്തരം അറിവുകൾ യുവതലമുറയിലേക്കു എത്തിക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമായാണ് ഞാൻ കരുതുന്നത്. നാം ഒരുപാട് വൈകി എന്നാണ് പറയാൻ ഉള്ളത് അതല്ല എങ്കിൽ നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിൽ ഇത്തരം വിഷയങ്ങൾ പഠ്യവിഷയമാക്കേണ്ടതും അത്യാവശ്യമാണ് .ഭരണകൂടം മുൻകൈ എടുത്തു ഇത്തരം ബോധവൽക്കരണ ക്ലാസുകൾ പൊതുജനങ്ങൾക്ക് നൽകുന്നതും വളരെ അനിവാര്യമാണ് അത് നല്ലൊരു നാളെയെ വാർത്തെടുക്കാൻ നമ്മളെ സഹായിക്കും

എങ്ങനെ നല്ലൊരു രെക്ഷിതാവാകാം എന്ന ചോദ്യം ഏതു വായിക്കുന്ന പലർക്കുമുണ്ടാകും അല്ലെങ്കിൽ ഞാൻ നല്ലപോലെ ആണ് എന്റെ മക്കളെ വളർത്തുന്നത് എന്ന ആത്മവിശ്വാസവും ഉണ്ടാകും.പക്ഷേ നിങ്ങളോടായി ചോദിക്കാനുള്ളത് മക്കളുടെ പല പ്രവർത്തികളും സ്വഭാവ രീതികളും നിങ്ങളെ അലട്ടുന്നനുണ്ടോ ആശങ്ക പ്പെടുത്തുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ ഒരു പക്ഷേ പലർക്കും തലയട്ടേണ്ടി വരും പക്ഷെ അതൊക്കെ ചെറുപ്പത്തിന്റെയാണ് വളരുമ്പോൾമാറും എന്ന സാദാ മറുപിടി പറഞ്ഞൊഴിയാണ് നിങ്ങൾ പരിശ്രമിച്ചാൽ നിങ്ങളഗ്രഹിക്കുന്ന ഒരു തലമുറയാകില്ല വളർന്നു വരുന്നത് .നമ്മുടെ സ്വഭാവ രീതികൾ മക്കളിലേക്കു വരും എന്നത് സാധാരണമാണ്. ജനിതക പരമായി വരുന്നത്എം അല്ലാതെ വരുനന്തും അങ്ങനെ രണ്ടു തരത്തിൽ ജനിതകപരമായ വരുന്നതിനെ നമുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയില്ല പ്കഷെ നമ്മളുടെ പ്രവർത്തിയും ശിക്ഷണവും പരിലാളനയും തെറ്റായ പ്രവർത്തികളും സംസാരവും പെരുമാറ്റവും ഒക്കെ അവരുടെ സ്വഭാവ രൂപീകരണത്തിൽ പങ്കെടുക്കുന്ന പ്രധാന ചേരുവകൾ തന്നെ ആണ് .
മിക്ക രക്ഷിതാക്കളും ആഗ്രഹിക്കുന്നത് മക്കൾ തങ്ങളെ പ്രായമാകുമ്പോൾ സംരക്ഷിക്കും എന്നൊക്കെയാണ്

പക്ഷേ മറ്റുള്ളവരെ സഹായിക്കാനും മറ്റുള്ളവരോട് ദയ കാണിക്കാനും നന്മകൾ ചെയ്യാനും നാം അവരെ ഏതെങ്കിലും തരത്തിൽ ജീവിതത്തിൽ ശീലിപ്പിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിക്കേണ്ടത് അത്യാവശ്യം ആണ്. ഇല്ല എങ്കിൽ അത്തരം നന്മകൾ ചെറുപ്പത്തിലേ അവരുടെ സ്വഭാവത്തിൽ വേരുറച്ചിട്ടില്ല എങ്കിൽ അവർ എങ്ങനെ നിങ്ങളെ പ്രായമാകുമ്പോൾ സംരക്ഷിക്കും. എങ്ങനെ അവർക്കു സഹാനുഭൂതിയുള്ള ഒരു മനസ്സ് ഉണ്ടാകും.

നാം പഠിപ്പിക്കുന്നത് സ്വന്തം കാര്യം നോക്കാനും മറ്റുള്ളവർക്ക് ഒന്നും നൽകാതിരിക്കാനും മറ്റുമാണ്. ആരെയെങ്കിലും സഹായിക്കാൻ തുനിഞ്ഞാൽ നിനക്ക് നിന്റെ കാര്യം നോക്കിക്കൂടെ അവൻ നിനക്ക് എന്തേലും ചെയ്തു തരുമോ ,ആർക്കും കൊടുക്കാതെ തിന്നണം , ഇത്തരത്തിലുള്ള ധാരാളം വാക്കുകൾ നമ്മുടെ നാട്ടിലെ കുട്ടികൾ ദിവസേന കേൾക്കുകയാണ് .കുട്ടികൾ ഒരു പാടുപോലുമില്ലാത്ത വെള്ളപേപ്പർ പോലെ ആണ്. അതിൽ നല്ലതെഴുതണോ വേണ്ടയോ എന്ന് ഓരോ രക്ഷിതാവും തീരുമാനിക്കേണ്ടതാണ്.നമ്മുടെ സ്വഭാവത്തിലെ വൈകൃതങ്ങൾ ഇറക്കി വെക്കുവാനുള്ള ഒരിടമായി കാണരുത് അതിനെ. കുട്ടികൾ കേൾക്കെ മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുക മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടുക. വെറുപ്പും വിദ്വെഷവും കലർന്ന രീതിയിൽ സംസാരിക്കുക തുടങ്ങിയത്, അവരിലും വളരെ ചെറുപ്പത്തിലേ അത്തരം സ്വഭാവ സവിശേഷതകൾ ജനിക്കുവാൻ കാരണമാക്കും .മക്കൾ പ്രായമാകുമ്പോൾ സംരെക്ഷിക്കണമെങ്കിൽ ചെറുപ്പത്തിൽ മറ്റുള്ളവരെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണെന്ന് മാത്രം പറഞ്ഞു പഠിപ്പിക്കുകയും നമ്മുടെ പ്രവർത്തി കൊണ്ട് കാണിച്ചു കൊടുക്കുക മാത്രം മതി ,അല്ലാതെ അച്ഛനും അമ്മയും ആയതുകൊണ്ട് നിങ്ങളെ നോക്കിക്കോളും എന്ന് കരുതുന്നത് വിഡ്ഢിത്തരമാണ്.

കുട്ടികളെ കുട്ടികളായി കാണാനുള്ള മാനസികാവസ്ഥ ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് അവരോടു മല്സരിക്കുക വാശി പിടിക്കുക ഇവയൊക്കെ നല്ലൊരു രക്ഷിതാവിനു ചേരുന്നതല്ല .അവർ ഇഇഇ ഭൂമിയിൽ തീർത്തും അപരിചിതർ ആണ്.ചിന്തിക്കുക ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥലത്തു എത്തിപ്പെട്ടാൽ ആ സ്ഥലത്തെ കുറിച്ചും അവിടെ കാണുന്ന കാര്യങ്ങളെ കുറിച്ചും നമുക്ക് ജിജ്ഞാസ ഉണ്ടാവുകയിൽ അതിന്റെ ആയിരമിരട്ടി ആണ് കുട്ടികൾക്കുള്ളത് .അവർക്കു ഈ ഭൂമിയിൽ കാണുന്നതെല്ലാം അപരിചിതമാണ് നൂറു നൂറു സംശയങ്ങൾ അവർക്കുണ്ടാകും അതെന്താണ് അതെങ്ങാനേ ആണ് അങ്ങനെ നമ്മൾ കൊടുക്കുന്ന ഓരോ ഓരോ മറുപിടിയും അവന്റെ അല്ലേൽ അവളുടെ സംശയത്തെ ഇരട്ടിപ്പിക്കും . നല്ലൊരു രക്ഷിതാവ് തീർച്ചയായും നല്ലൊരു ശ്രോതാവ് കൂടിയാകണം അവർ പറയുന്ന കാര്യങ്ങൾ നിങ്ങള്ക്ക് നിസ്സാരമായതാകാം എത്ര നിസ്സാരമായാലും അതിനു മറുപിടി കൊടുക്കാൻ മനസ്സ് കാട്ടണം കാരണം അത് നിങ്ങൾക്കാണ് നിസ്സാസ്രം അവരെ സംബന്ധിച്ചു അത് പുതിയ ഒരറിവായാണ് . നിങ്ങൾ ആദ്യമായായി പറഞ്ഞു കൊടുക്കുന്ന ആ അറിവിന് അവരുടെ ജീവിത്തോളം ആയുസ്സുണ്ടാകും അത് മനസ്സിൽ ഉറച്ചു പോകുന്ന ഒരു വിവരണമാണ് .

കുട്ടികളോട് ഒരിക്കലും നമ്മൾ എന്തെങ്കിലും വസ്തുവിന്റെയോ വ്യക്തിയെയോ ജീവിയയെയോ കാണിച്ചു ഭയപ്പെടുത്തരുത് നമ്മൾ താൽക്കാലികമായി ഭക്ഷണം കഴിക്കുന്നതിനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ആകാം അവരോടു അങ്ങനെ പറയിക്കുന്നത് പക്ഷേ മുന്നേ പറഞ്ഞപോലെ അവരെ അത് വളറെ സ്വാധീനിക്കും ജീവിതത്തിൽ എന്നും അത്തരം ഭയങ്ങൾ അവരെ വിട്ടു പോകില്ല എന്നോർക്കുക .ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നതാണ് നിങ്ങൾ അവിടെ അവലംബിക്കേണ്ട രീതി ഉദാഹരണൽ പറഞ്ഞും ആ പ്രവർത്തി ചെയ്യേണ്ട പ്രാധാന്യം വിശദമാക്കിയും ഒക്കെ വേണം കാര്യങ്ങൾ ചെയ്യിപ്പിക്കാൻ

 

തുടരും….

Image by Pexels from Pixabay