ജയിലില്‍ പൊട്ടിക്കരഞ്ഞ് രഹ്ന ഫാത്തിമ
കോട്ടയം: പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞ് ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന് രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച് വിശ്വാസികളുടെ അടക്കം പറച്ചില് . ചുംബന സമര നായികയും ആക്ടിവിസ്റ്റുമായ രഹ്നയെ പിന്തുണയ്ക്കാനോ പോസ്റ്റിടാനോ ആരും ധൈര്യം കാണിച്ചതുമില്ല.
സോഷ്യല്‍ മീഡിയയിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ പുറത്തു കാണിച്ചിരുന്ന ധൈര്യമെല്ലാം ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സി.ജെ.എം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ഇതൊക്കെ പുല്ലാണെന്നു പറഞ്ഞ് ചിരിച്ചിരുന്ന രഹ്ന 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ പൊട്ടിക്കരഞ്ഞുപോയി. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. കൊട്ടാരക്കര ജയിലില്‍ എത്തിച്ചപ്പോഴും രഹ്ന കരച്ചില് അവസാനിച്ചിരുന്നില്ല. സഹതടവുകാര്‍ കൂകിവിളിച്ച് അപമാനിക്കുക കൂടി ചെയ്തതോടെ രഹ്നയുടെ നിലതെറ്റി..മൗനവൃതത്തിലുമായി .
പത്തനംതിട്ട സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനുശേഷവും രഹ്നയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹ്നയെ ബി.ജെ.പി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്. സ്ത്രീപക്ഷത്തിനുവേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് പറഞ്ഞ് ചുംബനസമരത്തിലൂടെയാണ് രഹ്ന ആക്ടിവിസത്തിലേക്ക് എത്തുന്നത്.