കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാവും

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കുമിടയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിയമിച്ചതായി മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എംപിസിസി) അറിയിച്ചു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കമല്‍ നാഥിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് തീരുമാനമുണ്ടായത്

ചത്തീസ്ഗഢിലെ മുഖ്യമന്ത്രി ആരാണെന്ന് ഇന്ന് തീരുമാനമായേക്കും. എന്നാല്‍ രാജസ്ഥാനില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. നേരത്തെ അശോക് ഗെഹ്ലോട്ട് ആയിരിക്കും മുഖ്യമന്ത്രി എന്ന അഭ്യൂഹങ്ങള്‍ പുറപ്പെട്ടപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ അണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ് സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍ നാഥ് 9തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. 109 സീറ്റുകളാണ് ബിജെപിക്ക് മധ്യപ്രദേശില്‍ ലഭിച്ചത്.

error: This article already Published !!