5ജി സ്മാര്‍ട്ട്‌ഫോണുമായി വിവോ വരുന്നു

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ 2019ല്‍ 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമിറക്കുവാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്വാല്‍ക്കോമുമായി ചേര്‍ന്ന് അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് കമ്പനി ഡയരക്ടര്‍ വ്യക്തമാക്കുന്നത്.

5ജി സ്മാര്‍ട്ട്ഫോണുകളുടെ വിപണിയെക്കുറിച്ചും കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അത് അനുസരിച്ചായിരിക്കും ഫോണ്‍ എത്തുക. സ്മാര്‍ട്ട്ഫോണില്‍ മാത്രമല്ല, മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളിലേക്കും വിവോ 5ജി സാധ്യത പരിഗണിക്കുന്നുണ്ട്. അതേസമയം വിവോക്ക് പുറമെ മറ്റു ചില കമ്പനികളും ക്വാല്‍ക്കോമുമായി സഹകരിച്ചാണ് 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നത്.

വണ്‍ പ്ലസ് ആണ് ഇതില്‍ മുന്നില്‍. ക്വാല്‍കോമിന്റെ പുതിയ ചിപ്സെറ്റ് ആയ സ്നാപ്ട്രാഗണ്‍ 855 ആണ് വണ്‍പ്ലസ് ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്ന് മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.വിവോയുടെ 11 പ്രോയുടെ പിന്‍ഗാമി അടുത്ത വര്‍ഷം ആദ്യത്തിലെത്തും. ഈ മോഡലിന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോണിലെ ഫീച്ചറുകളെക്കുറിച്ചും കമ്പനി ഇപ്പോള്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

error: This article already Published !!