ദുബായ് പൊലീസുകാരെ അസഭ്യം പറഞ്ഞ ഇന്ത്യക്കാരന് അറസ്റ്റില്‍
ദുബായ് : ദുബായ് പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റുചെയ്തു.ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 27 കാരനാണ് പ്രതി.
ആളുകളെ വാഹനത്തില്‍ കയറ്റുന്നതിനുള്ള ക്യൂ ലംഘിച്ചതിന് മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് യുവാവിനെ തടഞ്ഞുവയ്ക്കുകയായിരുന്നു . പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ അസഭ്യം പറയുകയും മര്യാദവിട്ട് പെരുമാറുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. മറ്റ്വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ കോടതിയോട് പറഞ്ഞു. കോടതി കേസ് ജനുവരി 16ലേക്ക് മാറ്റിവെച്ചു.