യമഹയുടെ എംടി-15 ജനുവരി 21ന് വിപണിയിലെത്തും

യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21ന് വിപണിയിലെത്തും.പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു.

സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്.155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് സസ്പന്‍ഷന്‍. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.

error: This article already Published !!