മഹീന്ദ്ര എക്‌സ്യുവി 300 വിപണിയിലേക്ക്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുത്തന്‍ അവതരണമായ എക്‌സ്യുവി 300 കോംപാക്ട് എസ് യു വിയുടെ വില സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 15നു ഉണ്ടായേക്കും.

വിലയെക്കുറിച്ചു സൂചന ലഭിക്കുംമുമ്പുതന്നെ രാജ്യത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ എക്‌സ് യു വി 300 ബുക്കിങ്ങുകള്‍ അനൗപചാരികമായി ഏറ്റെടുത്തു തുടങ്ങിയിരുന്നു. മഹീന്ദ്രയുടെ ഉപസ്ഥാപനമാവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്യങ്ങിന്റെ ടിവോളി പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് എക്‌സ് യു വി 300 സാക്ഷാത്കരിച്ചിരിക്കുന്നത്.

ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം ടിവോളിയില്‍ നിന്നു കടമെടുത്തതാണ്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ് യു വിയുടെ സസ്‌പെന്‍ഷന്‍ മഹീന്ദ്ര പരിഷ്‌കരിച്ചിട്ടുണ്ട്.എം പി വിയായ മരാസൊയില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും എക്‌സ് യു വി 300 എസ് യു വിക്കും കരുത്തേകുകയെന്നാണു സൂചന. ‘മരാസൊ’യില്‍ 123 ബി എച്ച് പിയോളം കരുത്തും 300 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

അകത്തളത്തില്‍ ടച് സ്‌ക്രീന്‍, ക്രൂസ് കണ്‍ട്രോള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗ്, പിന്‍ ഡിസ്‌ക് ബ്രേക്ക്, എ ബി എസ്, ഇ എസ് പി തുടങ്ങിയവയുണ്ടാവും. സണ്‍റൂഫിന്റെ സാന്നിധ്യമാവും മഹീന്ദ്രയുടെ ഈ പുത്തന്‍ കോംപാക്ട് എസ് യു വിയുടെ പ്രധാന സവിശേഷത.വില സംബന്ധിച്ചു കൃത്യമായ സൂചനകളില്ലെങ്കിലും വിവിധ വകഭേദങ്ങള്‍ക്ക് 7.5 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം

error: This article already Published !!