ന്യൂ ഇയര്‍ ഓഫറുമായി ജിയോ

ജിയോ സെ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഓഫറുമായി എത്തുന്നു. പുതിയ ഉപയോക്താക്കള്‍ക്കും, ഇപ്പോള്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും ഒരു പോലെ ഈ ഓഫര്‍ ലഭിക്കും. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത.

2019 ജനുവരി 31വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജിയോയുടെ എല്ലാ ചാനലിലും ലഭ്യമാകും. അത് ഓണ്‍ലൈനായും ഓഫ് ലൈനായും ചെയ്യാം. 399 ഓഫര്‍ ചെയ്യുന്നതോടെ ക്യാഷ്ബാക്കായി എജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയാണ് 399 രൂപ ക്യാഷ്ബാക്ക് ലഭിക്കുക.

ഇത് മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനിലാണ് ലഭിക്കുക. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം. മാര്‍ച്ച് 15നുള്ളില്‍ ഈ കൂപ്പണ്‍ ഉപയോഗിക്കണം

error: This article already Published !!