പതിനേഴുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊന്നു

പുതുച്ചേരി: പുതുച്ചേരിയില്‍ 25കാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 17കാരന്‍ അറസ്റ്റില്‍. ഡിസംബര്‍ 18ന് കുയാവര്‍പാളയം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊല നടന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.മാതാവും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. വീട്ടില്‍ യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവതി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന 17കാരന്‍ കുറ്റം സമ്മതിച്ചത്.പ്രതി വീട്ടില്‍ പ്രാവുകളെ വളര്‍ത്തിയിരുന്നു. തന്റെ പ്രാവുകള്‍ ടെറസിലുണ്ടോ എന്ന് നോക്കാന്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ കൗമാരക്കാരന്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. എപ്പോഴും വീട്ടില്‍ വരുന്നതിനെ യുവതി എതിര്‍ത്തിരുന്നു.

യുവതി വീട്ടില്‍ തനിച്ചായ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചു. പിടിവലിക്കിടയില്‍ ചുടുകട്ട കൊണ്ട് യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.

error: This article already Published !!