ട്രംപ് വാക്കുപാലിക്കാന്‍ തയ്യാറാവണം; താക്കീതുമായി കിം ജോങ് ഉന്‍

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.

ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാകണമെന്നാണ്കിമ്മിന്റെ ആവശ്യം. അല്ലാത്ത പക്ഷം പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറുമെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുമെന്നും കിം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സിംഗപ്പൂരില്‍വെച്ച് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ച ഏറെ വിജയകരമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം

error: This article already Published !!