ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

നാളെ മുതല്‍ ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.

ടെലികോം അതോറിറ്റി പ്രസിദ്ധീകരിക്കുന്ന റീട്ടെയില്‍ താരിഫ് ഇന്‍സ്ട്രക്ഷന്‍ അഥവാ ആര്‍ടിഐ അനുസരിച്ചാണ് ഖത്തറില്‍ ടെലികോം കമ്പനികള്‍ അവരുടെ നിരക്കുകള്‍ നിശ്ചയിക്കേണ്ടത്. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ആര്‍ടിഐ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നേരത്തെ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു.

നാളെ മുതല്‍ മുഴുവന്‍ ടെലികോം കമ്പനികളും അവരുടെ നിരക്കുകള്‍ നാളെ മുതല്‍ പുതുക്കി നിശ്ചയിക്കണം.നാളെ തുടങ്ങി 4 മാസത്തിനുള്ളില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കള്‍ ഒഴിവാക്കണം. ഉപഭോക്താവിന് അവര്‍ക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും.

സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആര്‍ടിഐയെന്ന് ടെലകോം അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു.

error: This article already Published !!