നടി സിമ്രന്‍ സിംഗിനെ മഹാനദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍

ന്യൂഡല്‍ഹി: പ്രശസ്ത നടി സിമ്രന്‍ സിംഗിനെ മഹാനദിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദരൂഹ സാഹചര്യത്തില്‍ ഒറിയ താരം കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.മുഖത്തും തലയിലും ഗുരുതരമായ പരുക്കുകളോടെയാണ് താരത്തെ കണ്ടെത്തിയത്.

താരത്തിന്റെ മൃതദ്ദേഹത്തിനടുത്ത നിന്നും ബാഗ് ലഭിച്ചിട്ടുണ്ടെന്നും കൊലപാതകമാണോ എന്നതില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.സിമ്രനെ സെല്‍ഫി ബേബോ എന്ന പേരിലും അറിയപ്പെട്ടിരുന്നു. നടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.മരണത്തിന് പിന്നില്‍ നടിയുടെ ഭര്‍ത്താവാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയില്‍ നടിയുടെ അവസാന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഈ ആരോപണം നടിയുടെ ഭര്‍ത്താവ് നിഷേധിച്ചു

error: This article already Published !!