മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു

മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നത്.

2016ലാണ് സുല്‍ത്താന്‍ മുഹമ്മദ് വി, മലേഷ്യന്‍ രാജാവായി അധികാരമേറ്റത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നതും. 2015ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

2018 നവംബറിലായിരുന്നു വിവാഹം. ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്‌സാനയെ വിവാഹം ചെയ്തത്.ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.വിവാഹശേഷം ഉണ്ടായ വിവാദങ്ങളായിരിക്കാം രാജിയിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല.

മുഹമ്മദ് രാജാവ് രണ്ട് മാസത്തെ അവധിയിലായിരുന്ന ജോലി പുനരാരംഭിച്ച ശേഷമാണ് രാജിവെച്ചിട്ടുള്ളത്.രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാജ്യത്ത് രാജാവിനെ തെരഞ്ഞെടുക്കുന്നത്. ഒന്‍പത് രാജകുടുംബാംഗങ്ങളുള്ള മലേഷ്യയില്‍ അടുത്ത രാജാവ് ആരെന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.

error: This article already Published !!