ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു

ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. ജിം യോങ് ആറ് വര്‍ഷം മുമ്പാണ് ലോകബാങ്കിന്റെ തലപ്പത്ത് എത്തുന്നത്. പ്രത്യേക കാരണമൊന്നും പറയാതെയാണ് അപ്രതീക്ഷിത രാജി.

അടുത്തമാസം ഒന്നു മുതല്‍ ജിം യോങ് കിം ലോകബാങ്കിന്റെ തലപ്പത്ത് ഉണ്ടാകില്ല. 2017ല്‍ രണ്ടാമതും ലോകബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിം യോങിന്റെ കാലാവധി 2022നാണ് പൂര്‍ത്തിയാകുന്നത്.

അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ല. ഇത്തരമൊരു ഉന്നത സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജിം യോങ് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കുന്നതിനാണ് ഏറെ പ്രധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാപനത്തില്‍ ജിം യോങ് കിം തുടരുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.കൊറിയയും അമേരിക്കയും നാമനിര്‍ദേശം ചെയ്തതോടെയാണ് ജിം യോങ് കിം ലോകബാങ്കിന്റെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്.

error: This article already Published !!