ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രിത് ബുംറയില്ല

ആസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളില്‍ നിന്നും ജസ്പ്രിത് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കി. അതിന് ശേഷം നടക്കുന്ന 20-20 പരമ്പരയിലും ബുംറക്ക് സ്ഥാനമില്ല.

ആസ്‌ട്രേലിയക്കെതിരായി നാല് ടെസ്റ്റുകളും കളിച്ച ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ 20-20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ഭൂംറയ്ക്ക് പകരമായെത്തുക.

ആസ്‌ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. പരമ്പരയില്‍ ആസ്‌ട്രേലിയയുടെ നാഥന്‍ ലിയോണോടൊപ്പം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബുംറ ഒന്നാമതാണ്.

error: This article already Published !!