കുവൈത്ത് സോഷ്യല്‍ മീഡിയാ വ്യജന്‍മാരെ പിടിക്കാന്‍ നിയമം കൊണ്ടു വരുന്നു

കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയമം മൂലം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകളെ തിരുത്താന്‍ വേണ്ടി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.

ദേശീയ സുരക്ഷ ഉറപ്പുവരുത്തുക,സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുമായ സന്ദേശങ്ങള്‍ തടയുക എന്നിവയാണ് നടപടിയുടെ പ്രധാനലക്ഷ്യം.പ്രധാനമായും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിനാണ് അധികൃതര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

ജിസിസിയിലേതുള്‍പ്പെടെ ചില വിദേശരാജ്യങ്ങള്‍ വ്യാജ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമങ്ങളും അധികൃതര്‍ പഠിക്കും. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക.

error: This article already Published !!