വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായി എക്താ കപൂര്‍

മുംബൈ: ബോളിവുഡ് നിര്‍മ്മാതാവും സംവിധായികയുമായ എക്താ കപൂര്‍ അമ്മയായി. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞു പിറന്ന വിവരം എക്ത തന്നെയാണ് ഇന്നലെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. അമ്മയായതില്‍ സന്തോഷം അറിയിച്ച് എക്ത സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് വൈറലായി.

അവിവാഹിതയായ ഏക്ത വര്‍ഷങ്ങളായി അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യം ഐ.വി.എഫിലൂടെ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിലാണ് വാടക ഗര്‍ഭപാത്രത്തിന്റെ സഹായം തേടിയത്.

ജനുവരി 27 നാണ് കുഞ്ഞ് ജനിച്ചത്. അമ്മയായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു പുതിയ തുടക്കമാണെന്നും ഏക്ത പറയുന്നു. രവി കപൂര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിനും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്.

error: This article already Published !!