ആദായനികുതി ഇളവിനുള്ള പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി, 6.5 – 7 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടി വരില്ല

ന്യൂഡല്‍ഹി: ആദായനികുതി ഇളവിനുള്ള പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാകും. മൂന്ന് കോടിയോളം മധ്യവര്‍ഗക്കാര്‍ ഇകോടെ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാകും.

ഇളവുകള്‍ കൂടി ചേരുമ്പോള്‍ പരിധി ഫലത്തില്‍ 6.5 ലക്ഷം വരെയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയായി ഉയര്‍ത്തി. 40,000 രൂപവരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ഇല്ല.

ആദായനികുതിവരുമാനം 12 ലക്ഷം കോടിരൂപയായി വര്‍ധിച്ചു. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും റീഫണ്ട് ഉടന്‍ തന്നെ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

error: This article already Published !!