അഭിനയത്തിന്റെ സ്‌നേഹത്തിന്റെ പേരഴക് പേരന്‍പ് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ എഴുതിയ റിവ്യൂ

ഫഖ്റുദ്ധീൻ പന്താവൂർ

അച്ഛനും മകളും തമ്മിലുള്ള നിറഞ്ഞ സ്നേഹത്തിന്റെ കഥ പറഞ്ഞ മനോഹരമായ ചിത്രം. അമുദൻ(മമ്മൂട്ടി) എന്ന അച്ഛൻ നീണ്ട 11 വർഷത്തെ പ്രവാസത്തിന് ശേഷം പപ്പയെന്ന മകളുടെ( സാദന) അടുത്തെത്തുന്നു.ഭിന്നശേഷിക്കാരായിയായ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അമ്മ തങ്കം മറ്റെരാളുടെ കൂടെ ഒളിച്ചോടിപ്പോയതിനു ശേഷമാണ് അമുദന്റെ വരവ്.

തുടക്കം മകൾ അയാളിൽ നിന്നും അകന്ന് മാറുന്നുണ്ടെങ്കിലും പിന്നീടയാൾ മകളുടെ ലോകത്തിലെത്തുന്നു.
നിസ്സഹായനായ അച്ചനായി മമ്മൂട്ടി ആരെയും കരയിപ്പിക്കും.

എല്ലായിടത്തുനിന്നും തിരസ്കൃതനും പരാജയപ്പെട്ടവനുമാകുന്ന അമുദന് മകളുടെ സന്തോഷമാണ് എല്ലാം.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോഴും മകളുടെ സന്തോഷത്തിനായ് പിന്നെയും ജീവിതത്തിന്റെ കിളിവാതിലുകൾ തുറന്നിടുന്ന അമുദന്റെ ജീവിതം മമ്മൂട്ടി മനോഹരമാക്കി.

മനസ്സിനെ ഏറ്റവും നൊമ്പരപ്പെടുത്തിയൊരു രംഗമുണ്ടിതിൽ.മുഖത്തേറ്റ ഒരു പെണ്ണിന്റെ കനത്തയൊരടിക്ക് ശേഷം ആർദ്രമായ കണ്ണുകളോടെ അമുദൻ തന്റെ നിസ്സഹായത പ്രകടിപ്പിക്കുന്നൊരു രംഗം.മമ്മൂട്ടി നിങ്ങൾ ഭാവാഭിനയത്തിന്റെ പെരുന്തച്ചൻ തന്നെ. ഇത്രമേൽ നൊമ്പരപ്പെടുത്തിയ മറ്റൊരു സിനിമയില്ല.

അച്ഛൻ – മകൾ ബന്ധം പറഞ്ഞ നിരവധി സിനിമകൾ ഉണ്ടാവാം.പക്ഷെ ഇതുപോലൊരു വിഷയം ഇത്രമേൽ മനോഹരമായി പറഞ്ഞാരു സിനിമ മറ്റൊന്നുണ്ടാവില്ല.പ്രായം തികഞ്ഞ ഭിന്നശേഷിക്കാരിയായ മകളുടെ ലൈംഗികതയെ ഒരു അച്ചൻ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും സിനിമ പറയുന്നു.

ട്രാൻസ് സമൂഹത്തെ വളരെ പോസിറ്റീവായ തരത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ.അവർക്കെല്ലാം വലിയൊരു സന്ദേശമാണ് പേരൻപ് നൽകുന്നത്. ട്രാൻസ് സമൂഹത്തിനിടയില്‍ വലിയൊരു മാറ്റത്തിന്റെ സൂചന കൂടിയാണ് പേരൻപ്.

മികച്ച വിഷയം മനോഹരമായി അവതരിപ്പിക്കാൻ സംവിധായകൻ റാമിനായി.സംഗീതവും ഛായാഗ്രഹണവും സിനിമയുടെ താളത്തെ കൂടുതൽ അഴകുള്ളതാക്കി.
നിറഞ്ഞ സ്നേഹമാണ് പേരൻപ്.

പ്രായം തികഞ്ഞ ഭിന്നശേഷിക്കാരായ മകളെ പൂർണ്ണാർത്ഥത്തിൽ പരിപാലിക്കാൻ ഒരു സത്രീ തന്നെ വേണമെന്ന് തിരിച്ചറിയുന്ന മമ്മൂട്ടിയുടെ അമുദൻ എന്ന കഥാപാത്രം എല്ലാ പ്രതീക്ഷകളും സാധ്യമായ എല്ലാ വഴികളും അടയുമ്പോൾ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെ തേടിപ്പോകുന്നൊരു രംഗമുണ്ട് പേരൻപിൽ.
അന്നേരം അയാൾ നിസ്സഹായനായ ഒരു അച്ഛൻ മാത്രമായിരുന്നു.

തന്റെ ഭാര്യക്ക് പുതിയ കാമുകനിൽ ഒരു മകളുണ്ടെന്ന് തിരിച്ചറിയുന്നൊരു നിമിഷം. അവൾക്ക് തന്റെ മകളെപ്പോലെ ഒരു കുഴപ്പവുമില്ലെന്ന് ഭർത്താവ് കുത്തുവാക്ക് പറയുന്നതോടെ. നെഞ്ചകം തകർന്ന് എഴുന്നേറ്റ് പോവുന്നൊരു സീനുണ്ട്. ആ കണ്ണുകൾ. ഇടറിയ ശബ്ദം.

എഴുന്നേറ്റ് പോകുമ്പോൾ അയാൾ പിന്നെയും പിന്നെയും ഭാര്യയെ നോക്കും. അവളുടെ അമ്മയാണല്ലോ അവർ.
മറുവാക്ക് പറയാതെ എഴുന്നേൽക്കുന്ന അയാൾ ഒറ്റ വലിക്ക് ഭാര്യ നൽകിയ ചായയും കുടിച്ച് തിരിഞ്ഞ് നോക്കാതെ ഉള്ളാകെ തകർന്നൊരു പോക്കുണ്ട്. എത്ര പറഞ്ഞാലും മതിയാകില്ല 68 വയസ്സായ മമ്മൂട്ടിയുടെ പേരൻപിലെ അഭിനയ പാടവത്തെ.

error: This article already Published !!