ലിനി, നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; സജീഷിന്റെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: നിപാ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് സജീഷ് പുത്തൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മകന്‍ റിതുലിന്റെ രണ്ടാം പിറന്നാളിനു സജീഷ് എഴുതി പോസ്റ്റ് ചെയ്ത കുറിപ്പാണ് വായനക്കാരുടെയെല്ലാം കണ്ണിനെ ഈറനണിയിക്കുന്നത്. മകന്റെ പിറന്നാളിന് ആദ്യമായാണ് ലിനിയില്ലാതിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മപ്പെടുത്തലുമാണ്.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. അവന് ഇന്ന് പുതിയ ഡ്രസും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

സജീഷിന്റെ കുറിപ്പിനു കമന്റും ലൈക്കുകളുമായി ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധയെത്തുടര്‍ന്നു മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനി മരണപ്പെട്ടത്. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ മരണം.

error: This article already Published !!