ദുബൈയില്‍ ഇന്ധനം നിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ

അബുദാബി : ഇന്ധനംനിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി 1300 പൊതുബസുകള്‍ ഇനി ദുബൈ നിരത്തിലിറങ്ങും. ഇന്ധനക്ഷമതയും കാര്‍ബണ്‍ ബഹിര്‍ഗമനവും നിരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് സഹായകമാകും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി.) എന്ന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഇനോക്കിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ പാസ് എന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് ബസുകളില്‍ നടപ്പാക്കിയിരിക്കുന്നത്.

ഇന്ധന ടാങ്കിന്റെ മുകളില്‍ ഒരു സ്മാര്‍ട്ട് ടാഗ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ധനം നിറയ്ക്കുന്ന പമ്പിന്റെ അറ്റത്ത് ഒരു റീഡറുമുണ്ടാകും ഇതുവഴി ഓരോവാഹനത്തിലും മുന്‍നിശ്ചയപ്രകാരമുള്ള അളവില്‍ നിര്‍ദിഷ്ടതരത്തിലുള്ള ഇന്ധനം നിറയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും.

സമയം, പണം, പ്രവര്‍ത്തനച്ചെലവ് എന്നിവ ലാഭിക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ വാഹനത്തിന്റെയും ഇന്ധന ഉപഭോഗവും കൃത്യമായി അറിയാനും സാധിക്കും. ഈ പുതിയ സാങ്കേതിക വിദ്യ ഗതാതഗ രംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് കാരണമാകും.

error: This article already Published !!