വിവോ വി 15 പ്രോ വിപണിയില്‍

വിവോ ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ വിവോ വി15 പ്രോ പുറത്തിറക്കി. സ്മാര്‍ട്ഫോണില്‍ ആദ്യമായി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ എന്നതാണ് പുതിയ സ്മാര്‍ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

ഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനിങ് ടെക്നോളജി, 6 39ഇഞ്ച് സൂപ്പര്‍ അമോലെഡ് അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. 91.64ശതമാനമാണ് സ്‌ക്രീന്‍ ബോഡി അനുപാതം.

6ജിബി റാമും 128ജിബി മെമ്മറിയുമുള്ള സ്മാര്‍ട്ഫോണിന്റെ വില 28,990 രൂപയാണ്.ടോപാസ് ബ്ലൂ, റൂബി റെഡ് എന്നീ രണ്ട് നിറങ്ങളില്‍ മാര്‍ച്ച് ആറോടെ വിവോ വി 15പ്രോ ഉപഭോക്താക്കളിലേക്കെത്തും. വിവോ വി 15 പ്രോ എഐ 48മില്യണ്‍ കോഡ് പിക്സല്‍ സെന്‍സറോഡുകൂടിയ 32എംപി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സഹായിക്കുന്നു.

675എഐഇ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്റ്റാകോര്‍ പ്രൊസസര്‍, 6ജിബി റാം 128 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 9.0 അടിസ്ഥാമാനാക്കിയ ഫണ്‍ടച്ച് ഒഎസ് 9ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ മികച്ച ഒരു സ്മാര്‍ട്ഫോണ്‍ അനുഭവം സാധ്യമാക്കുന്നു.

കനവും ഭാരവും കുറഞ്ഞ വി 15പ്രോയുടെ ബാറ്ററി കരുത്ത് 3700എംഎഎച്ച് ആണ്. കൂടാതെ ഡ്യൂവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം അടങ്ങിയിരിക്കുന്ന ഫോണ്‍ വെറും 15മിനിറ്റിനുള്ളില്‍ 24ശതമാനത്തിലധികം ചാര്‍ജ് ആകുന്നു. വിവോ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലും, വിവോയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാണ്.

error: This article already Published !!