ടീം ഇന്ത്യ വീണ്ടും ചരിത്രം കുറിച്ചു; 500 ഏകദിന വിജയങ്ങള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ ടീം

ആസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം വിജയിച്ച ടീം ഇന്ത്യ ചരിത്രത്തില്‍ അവരുടെ പേര് ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തി. . ഏകദിനങ്ങളില്‍ തങ്ങളുടെ അഞ്ചൂറാം വിജയം കൈവരിച്ച ടീം ഇന്ത്യ ലോകത്ത് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി മാറി.

ഇന്നലെ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തിയ ആസ്‌ട്രേലിയയാണ് ഇതിനു മുമ്പ് 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം. ഇതുവരെ 558 ഏകദിനങ്ങള്‍ ആസ്‌ട്രേലിയ ജയിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരെ പ്രുഡെന്‍ഷ്യല്‍ ട്രോഫിക്കായി 1974ല്‍ ലീഡ്‌സിലാണ് ഇന്ത്യ ആദ്യ ഏകദിനം കളിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ 963 ഏകദിന മത്സരങ്ങള്‍ ടീം കളിച്ചിട്ടുണ്ട്.

ശ്രീനിവാസ വെങ്കട്ടരാഘവന്റെ കീഴില്‍ 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന വിജയം.നാഗ്പൂര്‍ ഏകദിനത്തില്‍ 250 റണ്‍സ് നേടിയ ഇന്ത്യ മികച്ച ബൗളിങ് പ്രകടനം കാഴ്ച വെച്ച് ആസ്‌ട്രേലിയയെ പൂട്ടുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ടു നിന്ന മത്സരത്തില്‍ എട്ട് റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.

error: This article already Published !!