ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ വയോധികര്‍ക്ക് സൗജന്യ പ്രവേശനം

ഷാര്‍ജ: പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും വയോധികര്‍ക്കും ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ ഇനി മുതല്‍ പ്രവേശനം സൗജന്യം. ഷാര്‍ജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സലീം അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ റൂളേഴ്‌സ് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങള്‍ക്കുമായി ഷാര്‍ജ ഡിപാര്‍ട്ട്‌മെന്റ് സിവില്‍ ഏവിയേഷന്‍ സമര്‍പ്പിച്ച നിരവധി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ സ്വീകരിച്ചു.

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കും കാര്‍ഗോ ട്രാഫിക് വികസനത്തിനും എല്ലാ ലോജിസ്റ്റിക് സേവനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഇസാം അല്‍ ഖാസിമി പറഞ്ഞു.

യൂണിവേഴ്‌സിറ്റി, കോളേജ്, ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്, ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞവരെ പുനരധിവസിപ്പിക്കുന്നതിനും, തൊഴിലുമായി ബന്ധപ്പെട്ട ശാസ്ത്രീയ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനുള്ള പരിപാടികളും തയാറാക്കുമെന്ന് ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ചെയര്‍മാന്‍ ഡോ. താരിഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം അറിയിച്ചു.

error: This article already Published !!