നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്

മലപ്പുറം: നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. കൊലപാതകം, തെളിവുനശിപ്പില്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെ കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.

നിലമ്പൂര്‍ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് അംഗമാണ് പൊലീസില്‍ വിവരം നല്‍കിയത്.

error: This article already Published !!