ഓള്‍ ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍: ആദ്യ റൗണ്ടില്‍ പിവി സിന്ധു പുറത്ത്

ബിര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പിവി സിന്ധുവിന് തിരിച്ചടി. ലോക ആറാം നമ്പര്‍താരമായ സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍ 21-16, 20-22, 21-18.

രണ്ടാമത്തേയും മൂന്നാമത്തേയും ഗെയിമുകളില്‍ തിരിച്ചുവരവിന് അഞ്ചാം സീഡായിരുന്ന സിന്ധു ശ്രമിച്ചിരുന്നെങ്കിലും നിര്‍ണ്ണായക സമയത്തെ അനാവശ്യ പിഴവുകള്‍ തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ സിന്ധു സെമി വരെ എത്തിയിരുന്നു.

പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ തന്നെ ബി. സായ്പ്രണീത് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് പ്രണോയിയെ തോല്‍പിച്ചു.

error: This article already Published !!