പുതുമകളോടെ 2019 ഹെക്‌സ വരുന്നു

പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹെക്‌സയുടെ പരിഷ്‌കരിച്ച പതിപ്പ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. 12.99 ലക്ഷം മുതലാണു 2019 ഹെക്‌സ ശ്രേണിയുടെ ഡല്‍ഹിയിലെ ഷോറൂം വില. അവതരണ വേളയിലെ വിലയെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം രൂപ അധികമാണിത്; പോരെങ്കില്‍ അടുത്തയിടെ അവതരിപ്പിച്ച ‘ഹാരിയറി’നെ അപേക്ഷിച്ച് 30,000 രൂപ അധികവുമാണിത്.

ടാറ്റ മോട്ടോഴ്‌സ് ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹര്‍മാന്‍ നിര്‍മിത ഏഴ് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്‌സയില്‍ ലഭ്യമാക്കുന്നത്. ഹെക്‌സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളില്‍ വില്‍പ്പനയ്ക്കുള്ള 2019 ഹെക്‌സയില്‍ രണ്ട് ഇരട്ട വര്‍ണ റൂഫും ലഭ്യമാണ്. ഇന്‍ഫിനിറ്റി ബ്ലാക്കും ടൈറ്റാനിയം ഗ്രേയും.

പരിഷ്‌കരിച്ച ഹെക്‌സയുടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളില്‍ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളിലാവട്ടെ ചാര്‍ക്കോള്‍ ഗ്രേ നിറമുള്ള അലോയ് വീലുകളാണ് ഇടം പിടിക്കുക. ഇരട്ട വര്‍ണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേര്‍ന്ന് ഇംപാക്ട് ഡിസൈന്‍ ശൈലി പിന്തുടരുന്ന ‘ഹെക്‌സ’യുടെ രൂപകല്‍പ്പന പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നെന്നാണു ടാറ്റ മോട്ടോഴ്‌സിന്റെ അവകാശവാദം.

error: This article already Published !!