ഇനി മുതല്‍ യുഎഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഒരുപോലെ

യുഎഇയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല അവധി ഏകീകരണത്തിന് മന്ത്രിസഭയുടെ അനുമതി. 2019-2020 മുതല്‍ സര്‍ക്കാര്‍ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗള്‍ഫ് മേഖലയില്‍ തന്നെ മികച്ച ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

പുതിയ തീരുമാനം സ്വകാര്യ പൊതു മേഖലകളില്‍ സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.2019-2020 വര്‍ഷത്തെ പൊതു അവധികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു പെരുന്നാളുകള്‍ക്കും രണ്ടു മേഖലകളിലും നാലു ദിവസത്തെ അവധി ലഭിക്കും.

ജനുവരി ഒന്നിനു പുറമെ ഇസ്‌ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ മുഹറം ഒന്നിനും അവധിയായിരിക്കും. സ്മരണദിനമായ ഡിസംബര്‍ ഒന്ന്, ദേശീയദിനാചരണ ഭാഗമായി ഡിസംബര്‍ രണ്ട്, മൂന്ന് തുടങ്ങിയവയും ഈ വര്‍ഷത്തെ പൊതു അവധികളില്‍ ഉള്‍പ്പെടും.

error: This article already Published !!