ശാസ്ത്രലോകത്ത് പുതുചരിത്രമെഴുതി ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍ അമ്മയായി

സ്ത്രീത്വമുപേക്ഷിച്ച് ശസ്ത്രക്രിയകളിലൂടെ പൂര്‍ണ്ണ പുരുഷനായിട്ടും ശാസ്ത്രലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍ പ്രസവിച്ചു. അമേരിക്കയില്‍ ടെക്സാസിലെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്സനും സ്റ്റീഫന്‍ ഗായെത്തിനുമാണ് ഒരു ആണ്‍ കുഞ്ഞ് പിറന്നതാണ്.

28 വയസ്സുളള സിംപ്‌സനാണ് പ്രസവിച്ചത്. 21ാം വയസിലാണ് സിംപ്‌സണ്‍ സ്ത്രീയില്‍ നിന്നും പരുഷനായി മാറാനുള്ള ചികില്‍സകള്‍ ആരംഭിച്ചിത്. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ 2018ല്‍ സിംപ്സണ്‍ ഗര്‍ഭംധരിക്കുകയായിരുന്നു.

ആര്‍ത്തവമുള്‍പ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകള്‍ നിലച്ചിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്തിരുന്നു. യോനിയും ഗര്‍ഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. എങ്കിലും ആര്‍ത്തവമില്ലാത്തതിനാല്‍ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാരും പറഞ്ഞത്.

സാംപ്‌സണ്‍ ഗര്‍ഭകാലത്ത് കടുത്ത അവഗണനയും പരിഹാസവും നേരിടേണ്ടിവന്നുവെന്ന് ഗായെത്ത് പറയുന്നു. തുറിച്ചുനോട്ടങ്ങളും പരിഹാസവും ഒരുപാട് സഹിച്ചു. കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്നും ഗായെത്ത് പറഞ്ഞു. കുഞ്ഞ് ജനിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെങ്കിലും പരിഹാസം ഭയന്ന് ഇനിയൊരു പ്രസവത്തിനില്ലെന്നും സാംപ്‌സണ്‍ പറഞ്ഞു.

error: This article already Published !!