തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്‌ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.

സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി

തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ നശിക്കാന്‍ സാദ്ധ്യതയില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.വഴിയോരങ്ങളിലും മറ്റും അനുവദമില്ലാതെ സ്ഥാപിച്ച ഫ്‌ളകസ് ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആ ബെഞ്ച് ഉത്തരവിട്ടിരുന്നു.

error: This article already Published !!