പുരസ്‌കാര വേദിയില്‍ മകനൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി ജയം രവി

ഗലാട്ട അവാര്‍ഡ് ചടങ്ങില്‍ താരമായി ജയം രവിയും മകനുമായിരുന്നു. അച്ഛന്റെയും മകന്റെയും ഡാന്‍സായിരുന്നു ഹൈലൈറ്റ്.

കഴിഞ്ഞ വര്‍ഷം ജയം രവിയുടെ മകന്‍ ആരവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു ആരവ്. ഇതിന്റെ പുരസ്‌കാര സമര്‍പ്പണമായിരുന്നു.

ജയംരവിയാണ് മകന് പുരസ്‌കാരം നല്‍കിയത്. മകന് പുരസ്‌കാരം നല്‍കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം രവി പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ ‘കുറുമ്പാ കുറുമ്പാ’ എന്ന ഗാനത്തിന് മകനൊപ്പം ജയം രവി ചുവടുവച്ചു. അച്ഛന്റെയും മകന്റെയും കിടിലന്‍ ഡാന്‍സ് വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

error: This article already Published !!