കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; പിജെ ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന

കോട്ടയം: പിജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ് രാജിവെച്ചു.

തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഐഎമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ് ആരോപിച്ചു.രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ തന്നെ സ്ഥാനാര്‍ഥിയാക്കിത് സിപിഐഎമ്മിനെ സഹായിക്കാനാണ്.

കെഎം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പിഎം ജോര്‍ജ് ആരോപിച്ചു.കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കങ്ങള്‍ പിജെജോസഫ് നടത്തുന്നുവെന്ന് സൂചനയുണ്ട്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ വേണ്ടി വന്നാല്‍ ഇടപെടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച പിജെ ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

error: This article already Published !!