ഫോഡിന്റെ പുത്തന്‍ ഫിഗൊ വിപണിയിലേക്ക്

ഹാച്ച്ബാക്കായ ഫോഡ് ഫിഗൊയുടെ പരിഷ്‌കരിച്ച പതിപ്പ് അരങ്ങേറ്റത്തിനൊരുങ്ങിയതോടെ രാജ്യത്തെ ഫോഡ് ഡീലര്‍ഷിപ്പുകള്‍ കാറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. അടുത്ത വെള്ളിയാഴ്ചയാണു നവീകരിച്ച ഫിഗൊയുടെ അരങ്ങേറ്റം. ഇതിനു മുന്നോടിയായി 10,000 രൂപ അഡ്വാന്‍സ് ഈടാക്കിയാണു ഡീലര്‍മാര്‍ കാറിനുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്.

അകത്തളത്തിലെ പരിഷ്‌കാരങ്ങള്‍ക്കു പുറമെ രണ്ടു പുത്തന്‍ എന്‍ജിന്‍ സാധ്യതകളോടെയാണു പുത്തന്‍ ഫിഗൊയുടെ വരവ്.പുതിയ ഫിഗൊയുടെ മുന്നിലെയും പിന്നിലെയും ബംപറുകള്‍ സമഗ്രമായി പരിഷ്‌കരിച്ചിട്ടുണ്ട്. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന മുന്‍ ഗ്രില്‍, പരിഷ്‌കരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ അലോയ് വീല്‍ എന്നിവയും കാറിലുണ്ട്. അകത്തളത്തില്‍ പുത്തന്‍ അപ്‌ഹോള്‍സ്ട്രിയും ആറര ഇഞ്ച് ഫ്‌ളോട്ടിങ് ടച്‌സ്‌ക്രീന്‍ സഹിതം ആപ്ള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടം കംപബാറ്റിബിലിറ്റിയുള്ള ഫോഡ് സിങ്ക് ത്രീ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ഇടംപിടിച്ചേക്കും.

മുന്തിയ വകഭേദത്തിലാവട്ടെ നാല് അധിക എയര്‍ബാഗുണ്ടാവാന്‍ സാധ്യതയുണ്ട്.മികച്ച സുരക്ഷ ലക്ഷ്യമിട്ട് ഇരട്ട എയര്‍ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയൊക്കെ ഫിഗൊയുടെ എല്ലാ പതിപ്പിലുമുണ്ടാവും.പരിഷ്‌കരിച്ച ആസ്പയറിലെ എന്‍ജിന്‍-ട്രാന്‍സ്മിഷന്‍ സാധ്യതകളാണ് പുത്തന്‍ ഫിഗൊയിലും പ്രതീക്ഷിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകളോടെ കാര്‍ ലഭിക്കും; 96 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന 1.2 ലീറ്റര്‍ പെട്രോളും 123 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ സാധിക്കുന്ന 1.5 ലീറ്റര്‍ പെട്രോളും. ശേഷി കുറഞ്ഞ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും.

1.5 ലീറ്റര്‍ എന്‍ജിനൊപ്പമാവട്ടെ ആറു സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് മാത്രമാവുമുണ്ടാവുക.മുന്‍മോഡലിലെ 1.5 ഡീസല്‍ എന്‍ജിന്‍ പുതിയ ഫിഗൊയില്‍ നിലനിര്‍ത്തിയിട്ടുണ്ട്; 100 ബി എച്ച് പി കരുത്തും 215 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന എഈ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്.പുത്തന്‍ ഫിഗൊ വകഭേദങ്ങള്‍ സംബന്ധിച്ചും സൗകര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ചുമൊന്നും ഫോഡ് സൂചനകളൊന്നും നല്‍കിയില്ല. എങ്കിലും പരിഷ്‌കരിച്ച ആസ്പയറിനും എന്‍ഡേവറിനുമൊക്കെ മുന്‍ മോഡലുകളെ അപേക്ഷിച്ചു വില കുറവായിരുന്നു.

error: This article already Published !!